honey-rose

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ച് സ്വന്തമായി ഒരു സ്ഥാനം നേടിയ നടിയാണ് ഹണി റോസ്. അഭിനയത്തിലൂടെ മാത്രമല്ല ഫാഷൻ സെൻസ് കൊണ്ടും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും താരം വളരെ ശ്രദ്ധ നേടിയിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത 'ബോയ് ഫ്രണ്ട്' എന്ന സിനിമയിൽ അഭിനയിച്ച് അരങ്ങേറ്റം നടത്തിയ ഹണി റോസ് ഇപ്പോൾ ഏറെ ആരാധകരുള്ള ഒരു താരമാണ്. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മിറർ ഡാൻസാണ് ഹണി റോസ് പങ്കുവച്ചിരുന്നത്. ഇതിനെതിരെയാണ് സദാചാരവാദികൾ അധിക്ഷേപവുമായി രംഗത്തെത്തിയത്. ജംപ് സ്യൂട്ടിൽ മാളൂട്ടി ഹെയർ സ്റ്റെലിൽ കണ്ണാടിയ്ക്ക് മുന്നിൽ നിന്നാണ് ഹണി ഡാൻസ് ചെയ്യുന്നത്. അശ്ലീല കമന്റുകളും അധിക്ഷേപ കമന്റുകളുമാണ് പങ്കുവച്ച വീഡിയോയ്ക്ക് താഴെ വരുന്നത്.

' എന്താണ് ഉദ്ദേശിക്കുന്നത്, ഇതെന്തോന്ന് പാമ്പ് തവളയെ വിഴുങ്ങിയോ? കണ്ണാടിക്കുമുണ്ട് ഒരുപാട് പറയാൻ, ആ ക്യാമറമാനെ സമ്മതിക്കണം, കല്യാണം കഴിക്കാറായെന്ന് തോന്നുന്നു' ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. കമന്റുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതിനോടകം തന്നെ വീഡിയോ 4.1 മില്യൺ പേരാണ് കണ്ടത്. വിമർശനങ്ങക്കൊപ്പം ചിലർ ഹണി റോസിനെ അഭിനന്ദിച്ചും പിന്തുണച്ചും രംഗത്തെത്തുന്നുണ്ട്.

View this post on Instagram

A post shared by Honey Rose (@honeyroseinsta)