
കീവ്: തെക്കൻ യുക്രെയിനിൽ ശക്തമായ ആക്രമണവുമായി റഷ്യ. 600 ഓളം ഷെല്ലുകളും റോക്കറ്റുകളും മറ്റ് പ്രൊജക്‌ടൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാവിന്റെ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ റഷ്യ തകർത്തു. തെക്കൻ കെർസൺ മേഖലയിൽ 24 മണിക്കൂറിനിടെ റഷ്യൻ ബോംബാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.