small

കൊച്ചി: മികച്ച വളർച്ചാ സാധ്യതയുള്ള സ്‌മാൾ ക്യാപ്പ് ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന മൂച്ച്വൽ ഫണ്ട് നിക്ഷേപ പദ്ധതിയുമായി ഡി.എസ്.പി മുച്ച്വൽ ഫണ്ട്. ഡി.എസ്.പി നിഫ്റ്റി സ്മാൾ ക്യാപ്പ് 250 മികച്ച വരുമാനം ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.നല്ല പ്രകടനം കാഴ്ചവെക്കുന്ന 50 സ്‌മാൾക്യാപ്പ് ഓഹരികളെ കൃത്യമായി ഫില്‍റ്റർ ചെയ്താണ് ഈ ഫണ്ട് നിക്ഷേപിക്കുക. ദീർഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമാണ് ഈ ഫണ്ട്. എസ്‌.ഐ.പി വഴി ഈ ഫണ്ടിൽ നിക്ഷേപിക്കുന്നതാണ് അഭികാമ്യം. 20 ശതമാനം മുതൽ 52 ശതമാനം വരെ വരുമാനം നേടാം.