air-force

വ്യോമമേഖലയിലെ ശക്തികേന്ദ്രമാകുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന പേരുമാറ്റാനുള്ള ഒരുക്കത്തിൽ. ഇന്ത്യൻ എയർ ആൻഡ് സ്‌പേസ് ഫോഴ്സ് (ഐ.എ.എസ്.എഫ്) എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം കേന്ദ്ര സർക്കാരിന് മുന്നിൽ വച്ചതായാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.