
'നന്ദിനി' എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധയനായ നടൻ രാഹുൽ രവിയെ കാണാനില്ലെന്ന് പരാതി. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയാണ് ചെന്നെെ പൊലീസിൽ പരാതി നൽകിയത്. രാഹുലിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെന്നെെ പൊലീസിന്റെ എഫ് ഐ ആറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
2023 ഏപ്രിൽ 26ന് രാഹുലിന്റെ അപ്പാർമെന്റിൽ ഭാര്യയായ ലക്ഷ്മിയെത്തിയപ്പോൾ, രാഹുലിന് ഒപ്പം മറ്റൊരു യുവതിയെ അവിടെ കണ്ടതായി പൊലീസ് എഫ് ഐ ആറിൽ പറയുന്നു. മാത്രമല്ല സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മർദ്ദിക്കാറുണ്ടെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ കാണാതെയാകുന്നത്. 2020 ഡിസംബറിലാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. അടുത്തിടെ ഇവർ വിവാഹ ബന്ധം വേർപ്പെടുത്തുന്നതായും വാർത്തകൾ വന്നിരുന്നു.