
കൊച്ചി: ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ICCI) സെന്റർ ഫോർ കോർപ്പറേറ്റ് ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗും (CCDT) സംയുക്തമായി കമ്പനി ഡയറക്ടർമാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാർ ചേമ്പർ കോൺഫറൻസ് ഹാളിൽ ഡിസംബർ 13ന് നടക്കും കമ്പനി ഡയറക്ടർമാർക്കും ഉദ്യോഗസ്ഥർക്കും വ്യക്തിപരമായി ബാധ്യതകൾ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകളെ കുറിച്ച് ചർച്ച ചെയ്യും. മുൻ തെലുങ്കാന കമ്പനി രജിസ്ട്രാർ ജോസുകുട്ടി വി. ഇ, ചേമ്പർ ഡയറക്ടർ ഡോ. ബൈജു രാമചന്ദ്രൻ, കമ്പനി സെക്രട്ടറി എ.എൻ.എസ്.വിജയ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യും. രജിസ്ട്രേഷന് 9349697901 ൽ ബന്ധപ്പെടുക.