
അഭിനയത്തിലൂടെയും റിയാലിറ്റി ഷോകളിൽ ജഡ്‌ജായും മലയാളി പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് മഞ്ജു പിള്ള. ഒരിടവേളയ്‌ക്ക് ശേഷം'ഹോം' എന്ന ചിത്രത്തിലൂടെയാണ് അവർ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്. ദേശീയ പുരസ്കാരം ഉൾപ്പെടെ നേടിയ ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. മഞ്ജുവിന്റെ മകൾ ദയ സുജിത്തും സമൂഹമാദ്ധ്യമങ്ങളിൽ താരമാണ്.
ബോൾഡ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ദയയുടെ ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറാറുണ്ട്. ഇന്റർനാഷണൽ മോഡൽ എന്നാണ് ദയയുടെ ചിത്രങ്ങൾക്ക് വരുന്ന ഭൂരിഭാഗം കമന്റുകളും. സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്‌ക്കുമ്പോൾ സ്വാഭാവികമായി വിമർശനങ്ങളും ദയയ്‌ക്ക് നേരിടേണ്ടി വരാറുണ്ട്. ധരിക്കുന്ന വസ്ത്രങ്ങളുടെയും നിറത്തിന്റെയും പേരിലാണ് കൂടുതൽ നെഗറ്റീവ് കമന്റുകളും വരുന്നത്. എന്നാൽ, ഇത്തരത്തിൽ വിമർശിച്ച ഒരാൾക്ക് ദയ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നെഗറ്റീന് കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് മറുപടി പോസ്റ്റ് ചെയ്തത്.
'എന്തൊക്കെ ആയിട്ടെന്താ നിന്റെ മുഖം ഭംഗിയില്ല, വെറും ശരീരം കാണിക്കൽ മാത്രമാണ്, നിന്നെ കാണാൻ ഒരു ആവറേജ് പെൺകുട്ടി അത്രേയുള്ളു' എന്നായിരുന്നു കമന്റ്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ആന്റി, നിങ്ങളെ പോലെ സുന്ദരിയാകാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ഞാൽ ആഗ്രഹിച്ച് പോവുകയാണ് എന്നായിരുന്നു ദയ മറുപടി നൽകിയത്.