
അബുദാബി: നിരവധി പ്രവാസികളെ തുണച്ച ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രെെസ് സ്വന്തമാക്കാൻ ഇപ്പോൾ അവസരം. ഡിസംബർ മുതൽ വെറും 500 ദിർഹം (11,000 രൂപ) മുടക്കി സ്വന്തമാക്കുന്ന ടിക്കറ്റിന് ജനുവരി മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെ 20 മില്യൺ ദിർഹം (44 കോടി) നേടാം.
ഉപഭോക്താക്കൾക്ക് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലും പങ്കെടുക്കാം. ഇതിലൂടെ ഓരോ ആഴ്ചയും ഒരു മില്യൺ ദിർഹം നേടാൻ സാദ്ധ്യതയുണ്ട്. ഒരു ഉപഭോക്താവിന് രണ്ട് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും. ഇങ്ങനെ വാങ്ങുന്നവർക്ക് ഒന്ന് സൗജന്യമായി ലഭിക്കും. ഇത് വിജയസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
കൂടാതെ ജനുവരി മൂന്നിലെ നറുക്കെടുപ്പിൽ ഡ്രീം കാർ ടിക്കറ്റ് എടുത്തവർക്ക് ബിഎംഡബ്ല്യു 430ഐ നേടാനും അവസരം. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹമാണ് ( 3,406.54) വില.

Bigticket.ae എന്ന വെബ്‌സെെറ്റിലൂടെയോ അബുദാബി ഇന്റർനാഷണൽ എയർപോർട്ട്, അൽ ഐൻ എയർപോർട്ട് എന്നിവിടങ്ങളിലെ ഇൻ-സ്റ്റോർ കൗണ്ടറുകളിലോ ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. ജനുവരി മൂന്നിന് നടക്കുന്ന തത്സമയം നറുക്കെടുപ്പ് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ, ഫേസ്‌ബുക്ക് പേജ് എന്നിവയിലൂടെ കാണാം.