
ഒരു കൊച്ചുകുഞ്ഞിന്റെയും കുടുംബത്തിന്റെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്താണ് ഈ വീഡിയോയ്ക്ക് ഇത്ര പ്രത്യേകതയെന്നല്ലേ. ആദ്യമായി ക്രിസ്‌തുമസ് ട്രീ കാണുകയാണ് കുട്ടി. തുടർന്ന് ആ പിഞ്ചുമുഖത്തുണ്ടാകുന്ന എക്‌സ്‌പ്രഷനാണ് ഏവരുടെയും ഹൃദയം കവരുന്നത്.
വളർത്തുനായയ്‌ക്കൊപ്പം ഒരാൾ കുട്ടിയുമായി വരുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഈ സമയം കുഞ്ഞിന്റെ മുഖത്ത് ചെറിയൊരു ചിരിയുണ്ട്. തുടർന്ന് വീട്ടിനകത്തെ ക്രിസ്‌തുമസ് ട്രീ കണ്ടതോടെ കുഞ്ഞിന്റെ മുഖഭാവം മാറുകയാണ്.
അത്ഭുതഭാവമാണ് കുഞ്ഞിന്റെ മുഖത്ത് തെളിയുന്നത്. കൈയടിക്കുന്നതും കാണാം. തുടർന്ന് ക്രിസ്‌തുമസ് ട്രീ തൊടുന്നതും കാണാം. ഈ ക്യൂട്ട് എക്സ്പ്രഷൻ കണ്ട് സമീപം നിൽക്കുന്ന സ്ത്രീ ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഈ ക്രിസ്‌തുമസ് കാലത്ത് കണ്ട ഏറ്റവും നല്ല എക്സ്പ്രഷനാണിതെന്നാണ് സോഷ്യൽ മീഡിയ ഉപയോക്തക്കൾ അഭിപ്രായപ്പെടുന്നത്.