viswasam

ഒരു വീട് ഐശ്വര്യം നിറഞ്ഞ വീടായി മാറുന്നത് ലക്ഷ്മി ദേവി വസിക്കുമ്പോഴാണ്. വീടിന്റെ വലിപ്പമോ ആഢംബരമോ ഒന്നുമല്ല ലക്ഷ്മി ദേവി വസിക്കുന്ന വീടിന്റെ അടയാളം. മൂന്ന് നേരം സന്തോഷത്തോടെയും സമാധാനത്തോടേയും ഭക്ഷണം കഴിക്കാൻ കഴിയുന്ന വീട്ടിലാണ് ലക്ഷ്മി ദേവി കുടികൊള്ളുന്നത്.

വീട്ടിൽ ലക്ഷ്മി ദേവി വസിക്കണമെങ്കിൽ ധാന്യത്തിന് പ്രാധാന്യം കൊടുക്കണം. ധാന്യങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ വളരെ നല്ല ശ്രദ്ധ നൽക്കണം. ഇല്ലെങ്കിൽ ലക്ഷ്മി ദേവി വീട്ടിൽ നിന്ന് ഇറങ്ങി പോകുമെന്നാണ് വിശ്വാസം. അരി എപ്പോഴും ഒരു പാത്രത്തിലെ സൂക്ഷിക്കാവൂ.

ഇത് ചാക്കിൽ സൂക്ഷിക്കരുത്. ചിലർ അരി വയ്ക്കുന്നത് അടുക്കളയിലോ ഇല്ലെങ്കിൽ അതിന് അടുത്ത റൂമിലോ ആണ്. അരി പാത്രം എപ്പോഴും വീട്ടിന്റെ കിഴക്ക് ഭിത്തിയോട് ചേർന്ന് അല്ലെങ്കിൽ വടക്ക് ഭിത്തിയോട് ചേർത്ത് വേണം സൂക്ഷിക്കാൻ. അരിപാത്രത്തിന്റെ അകവും പുറവും നല്ല പോലെ വൃത്തിയാക്കി വയ്ക്കണം. ഇത് ലക്ഷ്മി ദേവിയുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നുവെന്നാണ് വിശ്വാസം.

വെള്ളിയാഴ്ച ദിവസം സന്ധ്യയ്ക്ക് മൂന്ന് കഷ്ണം ഉണക്ക മഞ്ഞൾ, 5 ഏലക്ക, ഒരു രൂപയുടെ നാണയം എന്നിവ എടുത്ത് മഹാ ലക്ഷ്മി ചിത്രത്തിൽ പ്രാർത്ഥിച്ച് ഉഴിഞ്ഞ് ഒരു തുണിയിൽ കിഴി കെട്ടി അരി പാത്രത്തിന്റെ അകത്ത് ഏറ്റവും അടി ഭാഗത്തായി വയ്ക്കുക ( ഇങ്ങനെ ചെയ്യുമ്പോൾ അരി പാത്രത്തിൽ എപ്പോഴും ഒരു പകുതി അരി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അരി കാലി ആകാൻ പാടില്ല).

ഇങ്ങനെ വച്ചാൽ സാമ്പത്തികമായി വളരെ ഉയർച്ച ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ ആ വീട്ടിൽ ഉള്ളവർക്ക് പുതിയ വഴികൾ തുറക്കും. ജോലിയ്ക്ക് പോകുന്നവർക്ക് നല്ല ഉയർച്ച ഉണ്ടാക്കുമെന്നും വിശ്വാസമുണ്ട്.