face

സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറിൽ പോയി പോക്കറ്റ് കാലിയാക്കുന്ന നിരവധി പേരുണ്ട്. സ്‌ക്രബ് ചെയ്തും, ഫേഷ്യൽ ചെയ്തുമൊക്കെ തിളങ്ങുകയും ആളുകളുടെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യുകയുമാണ് മിക്കവരുടെയും ലക്ഷ്യം.

പോക്കറ്റ് കാലിയാക്കാതെ, കെമിക്കലുകളൊന്നും ഉപയോഗിക്കാതെ വീട്ടിലിരുന്നുകൊണ്ട് തന്നെ തിളങ്ങാൻ കഴിഞ്ഞാൽ അതല്ലേ ഏറ്റവും നല്ലത്. കാപ്പിപ്പൊടി ഉപയോഗിച്ചുകൊണ്ട് മുഖത്തെ പ്രശ്നങ്ങളെല്ലാം അകറ്റാൻ സാധിക്കും.

കാപ്പിപ്പൊടിയും തേനും സമാസമം ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യണം. ഇത് ചർമത്തിന് നിറം നൽകാൻ സഹായിക്കുന്നു. കൂടാതെ യുവത്വം നിലനിർത്താനും സഹായകമാണ്. ഗുണമേന്മയുള്ള കാപ്പിപ്പൊടിയും തേനും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

കാപ്പിപ്പൊടിയും ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും സൗന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ്. പാർശ്വഫലങ്ങൾ ഇല്ലെന്ന് പാച്ച് ടേസ്റ്റ് നടത്തി ഉറപ്പുവരുത്തിയ ശേഷം മാത്രമേ എന്തും മുഖത്ത് പുരട്ടാകൂ. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, അലർജിയും മറ്റുമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഒന്നും മുഖത്ത് തേക്കരുത്.