king

രാജയോഗം എന്നത് അധികമാർക്കും സംഭവിക്കുന്ന കാര്യമല്ല. ജീവിതത്തിന്റെ ചില പ്രത്യേക സമയങ്ങളിൽ ചില നക്ഷത്രക്കാരെ തേടി ഈ യോഗമെത്തും. 2024ൽ ഏതു നക്ഷത്രജാതരെയാണ് രാജയോഗം കനിയുന്നതെന്ന് നോക്കാം.

ജനുവരിയിൽ ധനലാഭമാണ് രേവതി നക്ഷത്ര ജാതരെ കാത്തിരിക്കുന്നത്. പ്രവർത്തന മേഖലയിൽ ഊർജസ്വലത അനുഭവപ്പെടും. സ്ത്രീജനങ്ങളിൽ നിന്ന് നേട്ടവും ധനലാഭവും പ്രതീക്ഷിക്കാം. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.

ഫെബ്രുവരി മാസത്തിൽ വരവിൽ കവിഞ്ഞ ചെലവുണ്ടാകും. ആഡംബരത്തിനായി ധനം ചെലവാക്കും. സന്താനഗുണവും, ആരോഗ്യവുമുണ്ടാകും. സ്ത്രീകൾ മുഖാന്തിരം ധനലാഭം ഉണ്ടാകാൻ ഇടയുണ്ട്. രേവതി നക്ഷത്രജാതരായ സ്ത്രീകൾക്കും സ്ത്രീകൾ മുഖാന്തിരം തന്നെയാണ് ധനലാഭം ഉണ്ടാവുക.

മാർച്ച് മാസത്തിൽ പഠനത്തിൽ ഉന്നതനിലവാരം പുലർത്തും. തൊഴിൽ രംഗത്ത് കൂടുതൽ അവസരങ്ങൾ തേടിവരുന്ന മാസമാണ്. വിവാഹാലോചനകൾ മാർച്ച് മാസത്തിലുണ്ടാകും.

എപ്രിലിൽ ഒന്നിലധികം ബിസിനസിലേക്ക് കടക്കും. വ്യാപാരികൾക്ക് ശോഭനമായ സമയമായിരിക്കും. കുടുംബത്തിൽ ദാമ്പത്തിക ഐക്യമുണ്ടാകും. ഈശ്വരാധീനം കൂടുതലായിരിക്കും.

മേയ് മാസത്തിൽ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം മികവ് പുലർത്തും. ബന്ധുക്കളുമായുള്ള അടുപ്പം കൂടുതൽ ഊഷ്‌മളമാകും.

ജൂൺ മാസത്തിൽ വിദേശയാത്രയ‌്ക്ക് സാദ്ധ്യതയുണ്ടാകും. ജീവിതം ഉയർന്ന നിലവാരത്തിലേക്ക് മാറും. സമ്പത്ത് വർദ്ധിക്കുന്നതിനൊപ്പം ശത്രുക്കളും വർദ്ധിക്കാൻ സാദ്ധ്യത. രഹസ്യ ബന്ധങ്ങൾ മനസിനെ അലട്ടും.

ജൂലായ് മാസത്തിൽ ഉദര രോഗങ്ങൾ വരാതെ ശ്രദ്ധിക്കുക. പുതിയ വാഹനങ്ങൾ വാങ്ങും.

ഓഗസ്‌റ്റ് മാസത്തിൽ കടം കൊടുക്കുന്നത് നല്ലതല്ല. ജാമ്യം നിൽക്കുന്നതും മറ്റും സൂക്ഷിച്ചുവേണം. അപകീർത്തിക്ക് സാദ്ധ്യത. ക്ഷേത്രദർശനം ശീലമാക്കുക.

സെപ്‌തംബർ മാസത്തിൽ മുടങ്ങിക്കിടന്ന പല കാര്യങ്ങളും നടക്കും. സന്താനങ്ങൾക്ക് ദൈവാധീനം ഉണ്ടാകുന്ന സമയമാണ്.

ദീർഘകാലമായി പിരിഞ്ഞിരിക്കുന്നവർ തമ്മിൽ ഒക്‌ടോബർ മാസത്തിൽ അടുക്കും. ദാമ്പത്യ ജീവിതത്തിൽ ഐക്യമുണ്ടാകും.

നവംബർ മാസത്തിൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും.

ഡിസംബറിൽ തൊഴിൽപരമായി അഭിവൃദ്ധിയുണ്ടാകും. വിവാദ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക.