
ലോസ് ആഞ്ചലസ് : അമേരിക്കൻ നടൻ ആൻഡ്രേ ബ്രോവർ ( 61 ) അന്തരിച്ചു. ബ്രൂക്‌ലിൻ നയൻ - നയൻ, ഹോമിസൈഡ്: ലൈഫ് ഓൺ ദ സ്ട്രീറ്റ് തുടങ്ങിയ ടെലിവിഷൻ സീരീസുകളിലൂടെ ശ്രദ്ധനേടി. 1962ൽ ഷിക്കാഗോയിലെ ഇലിനോയിയിലാണ് ജനനം. ഗ്ലോറി ( 1989 ) ആണ് ആദ്യ ചിത്രം. സിറ്റി ഒഫ് ഏഞ്ചൽസ്, പൊസീഡൺ, ഫന്റാസ്റ്റിക് ഫോർ: റൈസ് ഒഫ് ദ സിൽവർ സർഫർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നാടകങ്ങളിലും പ്രവർത്തിച്ച അദ്ദേഹത്തിന് രണ്ട് ക്രിറ്റിക്‌സ് ചോയ്‌സ് അവാർഡുകളും രണ്ട് പ്രൈംടൈം എമ്മി അവാർഡുകളും ലഭിച്ചു. നടി എമി ബ്രാബ്സൺ ആണ് ഭാര്യ. മൈക്കൽ, ഐസേയ, ജോൺ വെസ്‌ലി എന്നിവരാണ് മക്കൾ.