നായികയായി ദർശന

ss

സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന ഒപ്പീസ് എന്ന ചിത്രത്തിൽ കന്നഡ - തെലുങ്ക് യുവ താരം ദീക്ഷിത് ഷെട്ടിയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ദീക്ഷിത് ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്.നാനിയുടെതെലുങ്ക് ചിത്രം ദസറയിൽ ദീക്ഷിതും ഷൈനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദർശന ദർശന സുദർശനനാണ് നായിക. ഇഷ തൽവാർ ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ്. ബാലചന്ദ്രമേനോൻ, ജോയ് മാത്യ, പ്രമോദ് വെളിയനാട്, ഇന്ദ്രൻസ്, ജോ ജോൺ ചാക്കോ, ബൈജു എഴുപുന്ന,അനൂപ് ചന്ദ്രൻ , , കോബ്രാ രാജേഷ്, ജൂബിൽ പി.ദേവ് ,രാജേഷ് കേശവ്, അൻവർ, ശ്രിയ രമേഷ്, വിജയൻ നായർ രമേഷ്,പ്രകാശ് നാരായണൻ, സജിത മഠത്തിൽ നിതേഷ്, ജീമോൻ, ജീജ സുരേന്ദ്രൻ, ആന്റണി ചമ്പക്കുളം എന്നിവരാണ് മറ്റ് താരങ്ങൾ. ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിക്കുന്ന സോജൻ ജോസഫ് കോപ്പയിലെ കൊടുങ്കാറ്റ്', അലർട്ട് 24 X7എന്നീ ചിത്രങ്ങൾ മലയാളത്തിൽ സംവിധാനം ചെയ്തിട്ടുണ്ട്.ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഒപ്പീസിന്റെ കഥാവികസനം. സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. വിഷ്ണു ദേവാണ് കോറിയോഗ്രാഫി . സംഘ ട്ടനസംവിധാം റിയൽ സതീഷ് നിർവഹിക്കുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം. ജയചന്ദ്രൻ സംഗീത സംവിധാനം ഒരുക്കുന്നു.റഫീഖ് അഹമ്മദ്‌, ബി.കെ .ഹരി നാരായണൻ , മനോജ് യാദവ് എന്നിവരുടേതാണ് വരികൾ. ജനുവരി മധ്യത്തിൽ പീരുമേട്, വാഗമൺ, സ് കോട്ടലന്റ് എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.ആകർഷൻ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ ' പ്രദ്യുമന കൊളേഗൽ (ഹൈദരാബാദ്) ആണ് നിർമ്മാണം.പി.ആർ.ഒ വാഴൂർ ജോസ്.