ss

നവാഗതനായ അഭിജിത് അശോകൻ സംവിധാനം ചെയ്ത "ജനനം 1947 പ്രണയം തുടരുന്നു" പുരസ്‌കാരങ്ങളുടെ നിറവിൽ .70 ാം വയസിൽ കല്യാണം കഴിച്ചു വാർദ്ധക്യജീവിതം തിരഞ്ഞെടുത്ത ശിവന്റെയും ഗൗരി ടീച്ചറുടെയും പ്രണയകഥയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും അഭിജിത് അശോകൻ ആണ്.40 വർഷമായി സിനിമയിൽ അഭിനയിക്കുന്ന കോഴിക്കോട് ജയരാജൻ നായകൻ. പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ലീല സാംസൺ ആണ് നായിക കഥാപാത്രം അവതരിപ്പിക്കുന്നത്. പ്രായമായവരുടെ പ്രണയം പറയുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നും വേറിട്ട കഥയും കഥാപശ്ചാത്തലത്തിൽനിന്ന് കഥ പറയാനാണ് ശ്രമിച്ചതെന്നും അഭിജിത് അശോകൻ പറഞ്ഞു.ചിത്രത്തിലെ പ്രകനടത്തിന് മും ബയ് യിൽ നടന്ന ജാഗ്രൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി ആദ്യത്തെ അവാർഡ് ജയരാജൻ കോഴിക്കോട് കരസ്ഥമാക്കിയിരുന്നു. അറ്റ്ലാന്റാ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധായകൻ എന്നിങ്ങനെ അവാർഡുകളും കൂടാതെ നിരവധി രാജ്യാന്തര അന്താരാഷ്ട്ര ഫഫെസ്റ്റിവലുകളിൽ നിന്നും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.അനു സിതാര, ദീപക് പറമ്പോൽ, പൗളി വത്സൻ, നോബി മാർക്കോസ്, ഇർഷാദ് അലി, കൃഷ്ണപ്രഭ, നന്ദൻ ഉണ്ണി, അംബി നീനാസം എന്നിവരാണ് മറ്റു താരങ്ങൾ. ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിൽ മികച്ച ഛായാഗ്രഹകൻ എന്ന അംഗീകാരം ചിത്രത്തിലൂടെ സന്തോഷ് അണിമയ്ക്ക് ലഭിച്ചു.സംഗീതം ഗോവിന്ദ് വസന്ത.ജനുവരിയിൽ ചിത്രം തിയേറ്ററിൽ എത്തും.ക്രയോൺസ് പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം.