crime

പരപ്പനങ്ങാടി :1.100 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ തിരൂരങ്ങാടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താലൂക്കിൽ പെരുവള്ളൂർ വില്ലേജിൽ ദുർഗാപുരം ദേശത്ത് എടപ്പരുത്തി വീട്ടിൽ സുധീഷിനെയാണ്( 36) അറസ്റ്റ് ചെയ്തത്. വലിയ അളവിൽ കഞ്ചാവ് ശേഖരിച്ച് ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച എക്സ്സൈസ് സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ കെ. പ്രദീപ്‌ കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ കെ. ശിഹാബുദ്ധീൻ, എം.എം.ദിദിൻ, പി.അരുൺ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ ഒ.വി. ദീപ്തി, എക്സ്സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവരാണ് കേസെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് തിരൂർ സബ്‌ജ‌യിലിലേക്ക് റിമാൻഡ് ചെയ്തു.