
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.
2023 ഡിസംബർ 14 - 1199 വൃശ്ചികം 29 വ്യാഴാഴ്ച. (പകൽ 9 മണി 46 മിനിറ്റ് 26 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം )
അശ്വതി: എല്ലാ കാര്യങ്ങളും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീർക്കും. ഇഷ്ട ജനം വഴി നേട്ടമുണ്ടാകും, ഭാഗ്യ പരീക്ഷണത്തിൽ വിജയം, നീതിക്കും നിയമത്തിനും അനുസരിച്ച് മാത്രം പ്രവർത്തിക്കും.
ഭരണി: അന്യദേശവാസംമൂലം ഗുണാനുഭവം ഉണ്ടാകും. സഹോദര സ്ഥാനീയരിൽ നിന്ന് സഹായം ലഭിക്കും, ആഘോഷ വേളകളിൽ പങ്കെടുക്കാനിടയുണ്ട്.
കാർത്തിക: ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. പാരിതോഷികങ്ങൾ ലഭിക്കും, അകലെ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും.
രോഹിണി: മനസിന് സന്തോഷവും മനഃസാമാധാനവും ലഭിക്കും. ഭൂമി, വാഹനം, സന്താനം എന്നിവയ്ക്ക് സാദ്ധ്യത, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി, പ്രണയത്തിൽ പുരോഗതി.
മകയിരം: മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ധന സമ്പാദനത്തിന് മികവ് കാണിക്കും, കാര്യ സാദ്ധ്യം.
തിരുവാതിര: ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ആഗ്രഹ സാഫല്യം ഉണ്ടാകാം, ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. ശുഭാപ്തി വിശ്വാസം, മനസുഖം.
പുണർതം: മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. ധനസമ്പാദന ശ്രമം വിജയിക്കും. ബിസിനസിൽ ഉയർച്ച, ധനാഭിവൃദ്ധിയുടെ സമയം, വിനോദ യാത്രകൾ നടത്തും.
പൂയം: മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടം ലഭിക്കും, ജോലിയിൽ ഉണ്ടായിരുന്ന പ്രതിസന്ധികൾ മാറും.
ആയില്യം: പൊതുജനങ്ങളുടെ ഇടയിൽ ആദരവ് വർദ്ധിക്കും. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും, ദാമ്പത്യത്തിൽ പുത്തനുണർവ്വ് അനുഭവപ്പെടും.
മകം: നിശ്ചയിച്ച വിവാഹം നിസാരകാര്യങ്ങളാൽ മുടങ്ങാൻ സാദ്ധ്യത. മേലുദ്യോഗസ്ഥരുടെ അപ്രീതി വരാതെ സൂക്ഷിക്കണം, ദാമ്പത്യ സുഖക്കുറവ്, ധനപരമായി അനിശ്ചിതത്വം.
പൂരം: അനാവശ്യകാര്യങ്ങളിൽ ഇടപെടാതിരിക്കുക. ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും പ്രയാസങ്ങൾ, ജീവിതപങ്കാളിയുമായി സൗന്ദര്യ പിണക്കം ഉണ്ടാകും. ക്ഷമക്കുറവ്.
ഉത്രം: ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഭാര്യയുമായോ ഭാര്യാ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. തൊഴിൽ രംഗത്ത് തടസങ്ങൾ, ശത്രുക്കൾ കൂടുതൽ ശക്തരാകും.
അത്തം: കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവർത്തനം വിജയിക്കും. അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും. പൂർവ്വിക സ്വത്ത് ലഭിക്കും, ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും.
ചിത്തിര: വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. യുവാക്കളിൽ ലഹരി പദാർത്ഥത്തോടുള്ള താത്പര്യം വർദ്ധിക്കും സൂക്ഷിക്കണം. കുടുംബ സുഖ വർദ്ധന, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
ചോതി: ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പുതിയ വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം.പൊതുവേദികളിൽ ആദരിക്കപ്പെടും.
വിശാഖം: കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും.
ക്ഷേത്രങ്ങളുമായി ബന്ധപെട്ട് പ്രവർത്തിക്കും, ധനാഗമനത്തിനു അനുകൂലമായ സാഹചര്യം.
അനിഴം: അധികചെലവുകൾ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കൾ എതിരാളിയാകും.അസൂയക്കാരുടെയും ശത്രുക്കളുടെയും പ്രവർത്തനം ശല്ല്യപ്പെടുത്തും.
തൃക്കേട്ട: മുൻകോപം കാരണം ഒന്നിലും ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയാതെവരും. ലഹരി പദാർത്ഥത്തിന്റെ ഉപയോഗം കുറക്കണം, ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം.
മൂലം: തൊഴിൽ രംഗത്ത് നിങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ ഉണ്ടാകും. പ്രണയബന്ധം മനോഹരമായി അനുഭവപ്പെടും. സന്താനസുഖം, നഷ്ടപെട്ടെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും.
പൂരാടം: മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കർമ്മ രംഗത്ത് പ്രശസ്തികൂടും. ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. രാഷ്ട്രീയക്കാർ ബഹുമാനിക്കപ്പെടും.ശത്രുക്കളെ ജയിക്കും, നിർബന്ധ ബുദ്ധി കാണിക്കും.
ഉത്രാടം: പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടും. തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രമിക്കും. കലഹങ്ങൾ ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം, മുടങ്ങിക്കിടന്ന ബിസിനസ് പുനരാരംഭിക്കാവുന്ന സമയം.
തിരുവോണം: ഉന്നത വ്യക്തികളുമായി അടുത്തിടപഴകാൻ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാദ്ധ്യത.
വിദേശബന്ധങ്ങൾ ഗുണകരം, കല, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.
അവിട്ടം: തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്വങൾ വന്നുചേരും.ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരിൽ നിന്നും മനഃസന്തോഷം ലഭിക്കും. ഭാഗ്യ സാഹചര്യങ്ങൾ തനിയെ വന്നു ചേരും, സ്ത്രീ ഗുണം, ആഗ്രഹ സാഫല്യം.
ചതയം: ജോലിയിൽ സ്ഥിരീകരണം ലഭിക്കും. ഏറ്റവും അടുത്ത ഒരു സൃഹൃത്തുമായി ഉല്ലാസയാത്ര പ്ലാൻ ചെയ്യും. പുതിയ പ്രണയ ബന്ധം ഉണ്ടാകാം. കർമ്മരംഗത്ത് വലിയ നേട്ടങ്ങൾക്ക് സാദ്ധ്യത, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.
പൂരുരുട്ടാതി: തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. പഴയ കാര്യങ്ങൾ ആലോചിച്ച് സങ്കടപ്പെടും.മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ, ബന്ധുക്കൾ ശത്രുക്കളാകും.
ഉത്തൃട്ടാതി: തട്ടിപ്പുകൾക്ക് ഇരയാകാൻ സാദ്ധ്യതയുള്ളതിനാൽ വളരെയധികം സൂക്ഷിക്കുക. അതിനനുസരിച്ച് മാനസിക പിരിമുറുക്കവും കൂടും.കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്.
രേവതി: കാര്യങ്ങൾ നേടിയെടുക്കാൻ കഠിനപ്രയത്‌നം വേണ്ടിവരും.തൊഴിൽ രംഗത്ത് ചില മാറ്റങ്ങളൊക്കെ ഉണ്ടാകാനിടയുണ്ട്.ഉന്നത സ്ഥാന ലഭ്യത, ചെലവു വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.