
എടക്കര: വീടും പുരയിടവും എഴുതിക്കൊടുക്കാത്തതിലുള്ള വിരോധം വച്ച് മാതാവിനെ മർദ്ദിച്ച് അവശയാക്കിയ യുവാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് കവളപൊയ്ക പുതുപറമ്പിൽ ദിനേശിനെയാണ്(39) വഴിക്കടവ് ഇൻസ്‌പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. മാതാവിനെ മകൻ മർദ്ദിക്കുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി മോശമായി പെരുമാറി. മാതാവിന്റെ പരാതിയെ തുടർന്ന് കേസെടുത്ത് മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ വഴിക്കടവ് സ്റ്റേഷനിൽ പോക്‌സോ കേസടക്കം മറ്റു കേസുകളുമുണ്ട്. ഇൻസ്‌പെക്ടറെ കൂടാതെ എസ്.ഐ.മനോജ്, പൊലീസ് ഓഫീസർമാരായ രതീഷ്, ശ്രീകാന്ത്, അലക്സ് കൈപ്പിനി എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.