
കോട്ടയം: മദ്ധ്യവയസ്കയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് (തക്കു,31), ഇയാളുടെ ഭാര്യ നേഹാരവി (35), ആലപ്പുഴ അരൂർ ഉള്ളാറക്കളം അർജുൻ (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ നിന്നും സ്വർണ്ണമാലകവരുകയാായിരുന്നു. ജോലി ചെയ്ത വകയിൽ ശമ്പള കുടിശ്ശിക കിടക്കുകയും നിലവിൽ തരാൻ കയ്യിൽ പണമില്ലാത്തതിനാൽ വീട്ടിലിരിക്കുന്ന ടി.വി എടുത്തിട്ട് ശമ്പള കുടിശ്ശിക കുറച്ച് ബാക്കി എനിക്ക് 8000 രൂപ തന്നാൽ മതിയെന്ന് ആഷിക് പറയുകയും ഇതിന് വീട്ടമ്മ സമ്മതിക്കുകയുമായിരുന്നു. ടി.വി ഫിറ്റ് ചെയ്യുന്നതിനായി ഇയാളും, ഭാര്യയും, സുഹൃത്തായ അർജുനും വീട്ടമ്മയുടെ വീട്ടിൽ എത്തുകയും, ഇതിനുശേഷം വീട്ടമ്മയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ആഷികിനെയും ഭാര്യയെയും പഴനിയിൽ നിന്നും, അർജുനെ എറണാകുളത്തുനിന്നും പിടികൂടി. എസ്.എച്ച്.ഒ പ്രശാന്ത് കുമാർ അറസ്റ്റിന് നേതൃത്വം നൽകി. ആഷികിന് കളമശ്ശേരി, കോട്ടയം വെസ്റ്റ്, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.