
പെർത്ത്: പരിശീലന വേളയിൽ ധരിച്ച പാലസ്തീൻ അനുകൂല മുദ്രാവാക്യം എഴുതിയ ഷൂ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ധരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഓസ്‌ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖ്വാജ പിന്മാറി. ''സ്വാതന്ത്ര്യം മനുഷ്യാവകാശം, എല്ലാ ജീവനും തുല്യമാണ് ""എന്നീ മുദ്രാവാക്യങ്ങൾ പതിപ്പിച്ച ഷൂസ് ഖ്വാജ പരിശീലന സമയത്ത് ധരിച്ചിരുന്നത് വിവാദമായിരുന്നു. ട്രെയിനിംഗിനിടെ മാധ്യമ ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങളിൽ നിന്നാണ് ഇക്കാര്യം കാര്യം പുറത്തറിഞ്ഞത്. ഇതോടെ മത്സരങ്ങളിൽ ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ചാൽ ഐ.സി.സി. വിലക്കുമെന്ന് ഓസീസ് ടീം മാനേജ്‌മെന്റ് ഖ്വാജയെ അറിയിക്കുകയും താരം പിന്മാറുകയുമായിരുന്നു. ഷൂ ധരിക്കുന്ന കാര്യം ഖ്വാജ ടീം അംഗങ്ങളോട് പറഞ്ഞിരുന്നില്ല.