k

കോട്ടയം രമേശും രാഹുൽ മാധവും പ്രധാന വേഷത്തിൽ എത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം പാളയം പി.സി ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വി.എം അനിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ് വർക്കി, നിയ ശങ്കരത്തിൽ, മാല പാർവതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥയും തിരക്കഥയും സംഭാഷണവും സത്യചന്ദ്രൻ പൊയിൽകാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്.
പ്രദീപ്‌ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ജനുവരി 5ന് വൈ സിനിമാസ് ചിത്രം തിയേറ്രറിൽ എത്തിക്കും. പി.ആർ. ഒ പി. ശിവപ്രസാദ്.