ന്യൂഡൽഹി: പൈലറ്റുമാരുടെയും കാബിൻ ക്രൂ ജീവനക്കാരുടെയും യൂണിഫോം പരിഷ്കാരവുമായി എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം എയർ ഇന്ത്യയുടെ ലോഗോയിലും മറ്റും മാറ്റം വരുത്തിയിരുന്നു. അറുപത് വർഷങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുത്തുന്നത്.
എയർ ഇന്ത്യയുടെ ആദ്യ എയർ ബസ് എ 350 ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂണിഫോമിലേയ്ക്ക് മാറുക.
പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയാണ് യൂണിഫോം രൂപകല്പന ചെയ്യുന്നത്.