
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും വെള്ളിമെഡൽ നേടിയ മലയാളി താരം എം.ശ്രീശങ്കറിനെ അർജുന അവാർഡിനായി ശുപാർശ ചെയ്ത് റിട്ട.ജസ്റ്റിസ് ഖാൻവിൽക്കർ അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി. ശ്രീശങ്കറും ക്രിക്കറ്റ് താരം ഷമിയും അടക്കം 17 താരങ്ങൾക്കാണ് അർജുന ശുപാർശ. ബാഡ്മിന്റൺ ഡബിൾസ് താരങ്ങളായ ചിരാഗ് ഷെട്ടിയേയും സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡിയേയും ഖേൽരത്ന പുരസ്കാരത്തിനും ശുപാർശ ചെയ്തിട്ടുണ്ട്.