k

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിച്ച് ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന കുറിഞ്ഞിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രകാശ് വാടിക്കൽ, ഡോക്ടർ ഷിബു ജയരാജ്,പ്രകാശ് ചെങ്ങൽ,ശ്യാം കോഴിക്കോട്,അശ്വിൻ വാസുദേവ്,കെ. കെ ചന്ദ്രൻ പുൽപ്പള്ളി,എൽദോ,ലൗജേഷ്,സുരേഷ്, മനോജ്,രചന രവി, കുള്ളിയമ്മ,ആവണി ആവൂസ്,വിനീതാ ദാസ്, ലേഖ നായർ,ലിസി ബത്തേരി,രാഖി അനു, ബാലതാരങ്ങളായ മാളവിക ജിതേഷ്, സമജ്ഞ രഞ്ജിത് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വേരുശിൽപം നിർമ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രങ്ങൾ ഗോത്ര സമൂഹത്തിൽ നിന്നാണ്. ഗോത്ര ഗായിക അനിഷിത വാസു ഗായികയായും അഭിനേതാവായും എത്തുന്നു. ഛായാഗ്രഹണം-ജിതേഷ് സി ആദിത്യ, എഡിറ്റിംഗ്-രാഹുൽ ക്ലബ്ഡേ. ജനുവരിയിൽ പ്രദർശനത്തിനെത്തും. പി. ആർ. ഒ എ .എസ് ദിനേശ്.