arrest

ചാരുംമൂട് : കഴിഞ്ഞ ഒരു മാസമായി സ്‌കൂൾ കുട്ടികൾ വരുന്ന വഴിയിൽ സ്‌കൂട്ടറിൽ ഇരുന്ന് ലൈംഗിക പ്രദർശനം നടത്തി വന്ന മദ്ധ്യവയസ്‌കൻ പിടിയിലായി . ആദിക്കാട്ടുകുളങ്ങര എള്ളുംവിള കിഴക്കതിൽ വീട്ടിൽ നവാസിനെയാണ് (54) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഉപയോഗിച്ചിരുന്ന വാഹനവും കണ്ടെടുത്തു.

മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സി,ഐ ശ്രീജിത്ത് പി, എസ്.ഐമാരായ നിതീഷ് എസ്,സുബാഷ് ബാബു, സി.പി.ഒമാരായ സിനു വർഗീസ്, മനു പ്രസന്നൻ, ജയേഷ്, അനി, വിഷ്ണു, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.