സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന്

സുരേഷ് ഗോപി,സൂരജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും.ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 10ന് ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ നടക്കും. ഡിസംബർ 18ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.രണ്ടു ഷെഡ്യൂളുകളിലായാണ് ചിത്രീകരണം. ആദ്യ ഷെഡ്യൂളിൽ പത്തു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. തൃശൂരും ലൊക്കേഷനാണ്.സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമായാണ് ഒരുങ്ങുന്നത്.മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ് പ ടിയൂർ എന്നിവർ ചേർന്നാണ് നിർമ്മാണം. കഥ-ജിത്തു കെ. ജയൻ, മനു സി കുമാർ, മനു സി കുമാർ തിരക്കഥയും സംഭാഷണവും എഴുതുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്ഛാ യാഗ്രഹണം. സംഗീതം രാഹുൽ രാജ്, എഡിറ്റർ-മൻസൂർ മുത്തുട്ടി,കോ പ്രൊഡ്യൂസർ-
മനോജ് ശ്രീകാന്ത (ആഷ്ട്രീ വെഞ്ചേഴ്‌സ്) എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്,
പ്രൊഡക്ഷൻ കൺട്രോളർ പൗലോസ് കുറുമറ്റം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ്.
പി .ആർ ഒ എ .എസ് ദിനേശ്.