
മുടിയുടെയും ചർമ്മത്തിന്റെയും സൗന്ദര്യം സംരക്ഷിക്കുന്നതിനായി ബ്യൂട്ടിപാർലറുകളിൽ പോകാത്തവരുടെ എണ്ണം വളരെ കുറവാണ്. ത്രെഡ് ചെയ്യാനോ മുടി വെട്ടാനോ എങ്കിലും പോകാത്തവരുണ്ടാകില്ല. പണ്ടുകാലത്ത് സ്ത്രീകൾ മാത്രമാണ് ബ്യൂട്ടിപാർലറുകളിൽ പോയിരുന്നത് എങ്കിൽ ഇന്ന് എല്ലാവരും സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്.
ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നതിലൂടെ നമുക്ക് ഒരുപാട് ഗുണങ്ങളാണ് ലഭിക്കുമെങ്കിലും അതുപോലെ തന്നെ ദോഷവും ഉണ്ടാകാറുണ്ട്. കെമിക്കൽ ട്രീറ്റ്‌മെന്റുകൾ ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമെന്ന് ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ, ഇതിനേക്കാളേറെ ദോഷമുണ്ടാക്കുന്ന അപകടമാണ് ബ്യൂട്ടിപാർലറുകളിൽ പോകുന്നവർക്ക് ഉണ്ടാകുന്നത്. ബ്യൂട്ടിപാർലർ സിൻഡ്രം എന്നാണ് ഇതിനെ പറയുന്നത്. ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ മാരക രോഗങ്ങൾ വരെ ഉണ്ടായേക്കാം.
വിഗ്ദ്ധർ പറയുന്നതനുസരിച്ച് ബ്യൂട്ടിപാർലറിൽ പോയി മുടി ഷാംപൂ ഉപയോഗിച്ച് കഴുകി മസാജ് ചെയ്തിട്ടുള്ളവരിലാണ് ഈ രോഗങ്ങൾ വരാൻ സാദ്ധ്യത കൂടുതലുള്ളത്. ശരിയായി മസാജ് ചെയ്തില്ല എങ്കിൽ തലച്ചോറിലേയ്‌ക്കുള്ള രക്തപ്രവാഹം കാലക്രമേണ കുറയുന്നു. ചിലപ്പോൾ രക്തം കട്ട പിടിച്ച് കിടക്കാനും സാദ്ധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ