google-map

ആരുടെയും സഹായം തേടാതെ കൃത്യസ്ഥലത്ത് എത്തിച്ചേരാൻ ഉപയോഗിക്കുന്ന ഒരു നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്പ്. നിലവിലുളള സ്ഥലത്തിന്റെയും എത്തിച്ചേരേണ്ട സ്ഥലത്തിന്റെയും വിവരങ്ങൾ ഗൂഗിർ മാപ്പിൽ നൽകുകയാണെങ്കിൽ ആപ്പ് കൃത്യമായ ലൊക്കേഷൻ പങ്കുവയ്ക്കാറുണ്ട്. ഒന്നിലധികം ദിശകൾ മാപ്പ് ഉപയോക്താക്കൾക്കായി നിർദ്ദേശിക്കാറുണ്ട്.

ആപ്പ് പറയുന്ന ലൊക്കേഷൻ അനുസരിച്ച് ഉപയോക്താക്കൾ ഡ്രൈവ് ചെയ്താലും ചിലപ്പോഴൊക്കെ അബദ്ധത്തിൽ ചെന്നുചാടാറുണ്ട്. ഗൂഗിൾ മാപ്പനുസരിച്ച് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്കുകളും ഇന്ധന നഷ്ടവും വലുതായിരിക്കും. മാപ്പ് പറയുന്ന ദിശയനുസരിച്ച് നമ്മൾ ഏറെ ദൂരം സഞ്ചരിക്കുമ്പോൾ ഇന്ധനനഷ്ടം വലുതായിരിക്കും. ഇപ്പോളിതാ ഗൂഗിൾ മാപ്പ് ഉപയോക്താക്കളുടെ ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന ഒരു ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ്.

map

അമേരിക്ക,കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഇത് നിലവിലുണ്ട്.ഇപ്പോൾ ഇന്ത്യയിലും പുത്തൻ ഫീച്ചർ ലഭ്യമാകുമെന്നും ഗൂഗിൾ മാപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഇന്ധനക്ഷമതയനുസരിച്ച് ഗൂഗിർ മാപ്പ് ഇനി മുതൽ ഉപയോക്താക്കൾക്ക് ലൊക്കേഷൻ പങ്കുവയ്ക്കുന്നതായിരിക്കും. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് എത്തിച്ചേരേണ്ട സ്ഥലത്ത് കൃത്യമായി എത്തുന്നതിനോടൊപ്പം ഇന്ധനവും പണവും സമയവും ലാഭിക്കാവുന്നതാണ്. വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനമനുസരിച്ച് ഗൂഗിൾ മാപ്പ് കൃത്യമായ ദിശ കാണിച്ചുതരും.

ഫീച്ചർ എങ്ങനെ ഓപൺ ചെയ്യാം.
1. നിങ്ങളുടെ ഫോണിലുളള ഗൂഗിൾ ആപ്പ് തുറക്കുക.
2. നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
3. സെ​റ്റിംഗിസിൽ പോയി നാവിഗേഷൻ ടാപ്പ് ചെയ്യുക.
4. റൂട്ട് ഓപ്ഷൻസിൽ സ്‌ക്രോൾ ചെയ്യുക.
5. ഇന്ധനക്ഷമതയുളള റൂട്ടുകൾക്ക് മുൻഗണന നൽകുക.
6. വാഹനത്തിന്റെ എഞ്ചിൻ ഘടന സെ​റ്റ് ചെയ്യുക.


ഫീച്ചർ ഉപയോഗിക്കുന്നതിന് താഴെ പറയുന്ന ഘട്ടങ്ങൾ ചെയ്യുക.
1. ഗൂഗിൾ മാപ്പ് ആപ്പ് തുറക്കുക.
2. നിങ്ങൾക്ക് പോകേണ്ട സ്ഥലത്തിന്റെ ലൊക്കേഷൻ തിരയുക.
3. സ്‌ക്രീനിലെ താഴ്ഭാഗത്തുളള ഡയറക്ഷൻ ബാറിൽ ടാപ്പ് ചെയ്യുക.
4. ഇത് മുകളിലേക്ക് സ്വൈപ്പ് ചെയ്യുക.
5. എഞ്ചിൻ മോഡ് തിരഞ്ഞെടുക്കാം.

സാധാരണ മിക്ക രാജ്യങ്ങളിലുളള ഭൂരിഭാഗം വാഹനങ്ങളും പ്രവർത്തിക്കുന്നത് പെട്രോളിനെ ആശ്രയിച്ചായിരിക്കും, ഒരു പക്ഷെ നിങ്ങൾ ഈ ഫീച്ചർ ഫോണിൽ പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ പെട്രോൾ വാഹനങ്ങളുടെ ഫീച്ചറായിരിക്കും ആപ്പിലുളളത്. പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക്, ഡീസൽ ഇന്ധനങ്ങളുളള വാഹനങ്ങൾ താരതമ്യം ചെയ്യുമ്പോൾ ഡീസൽ വാഹനങ്ങൾക്കാണ് ഇന്ധനക്ഷമത കൂടുതൽ, കൂടാതെ മലയോര പ്രദേശങ്ങളിൽ ഡ്രൈവിംഗ് നടത്താൻ ഹൈബ്രിഡ് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും കൂടുതൽ കാര്യക്ഷമത കാണിക്കാറുണ്ട്.

2006 ഓടുകൂടിയാണ് മൊബൈൽഫോണുകളിൽ ഗൂഗിൾ മാപ്പ് എന്ന സംവിധാനം കടന്നുവന്നത്. ആദ്യ ഘട്ടത്തിലൊന്നും ഉപയോക്താക്കളുടെ മതിയായ ശ്രദ്ധ ഗൂഗിൾ മാപ്പിന് ലഭിച്ചിരുന്നില്ല. എന്നാൽ 2023 ആയപ്പോഴേക്കും ഇത് ജനപ്രിയ ആപ്പായി മാറി. സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ 54 ശതമാനം പേരും ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്നുണ്ടെന്ന കണക്കുകളാണ് പുറത്തുവരുന്നത്. പ്രതിദിനം 20 ബില്ല്യൺ കിലോമീറ്റർ ദൂരം ഗൂഗിൾ മാപ്പിന്റെ സഹായത്തോടുകൂടി ഉപയോക്താക്കൾക്ക് സഞ്ചരിക്കാവുന്നതാണ്.