f

നെയ്യാറ്റിൻകര: ഊർജ്ജ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ്, വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് സെൽ എന്നിവർ എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് ഊർജ്ജസംരക്ഷണ റാലി സംഘടിപ്പിച്ചു. ബാലരാമപുരം കെ എസ് ഇ ബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബാജി ഉദ്ഘാടനം ചെയ്തു. സബ് എൻജിനീയർ അഭിലാൽ കെ എസ് ഇ ബി കുന്നത്തുകാൽ സബ് എൻജിനീയർ ഗോപകുമാർ, സ്കൂൾ പ്രിൻസിപ്പൽ, എൻ എസ് എസ് പി. ഒ, മറ്റു സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.