suresh-gopi

ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ദേവനെ അഭിനന്ദിച്ച് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. 'ബി ജെ പി കേരള സംസ്ഥാന ഘടകം ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എന്റെ സ്വന്തം ദേവൻ ചേട്ടന് അഭിനന്ദനങ്ങൾ.'- എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ദേവനെ ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷനായി പ്രഖ്യാപിച്ചത്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ബി ജെ പിക്ക് സംസ്ഥാനത്ത് പതിനൊന്ന് വൈസ് പ്രസിഡന്റുമാരാണുള്ളത്.

2004ൽ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച ദേവൻ,​ 2021ൽ അത് ബി ജെ പിയിൽ ലയിപ്പിച്ചു. കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപനത്തിൽ ദേവനെയും പാർട്ടിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബി ജെ പിയിലേക്ക് സ്വീകരിച്ചത്. രണ്ടു തിരഞ്ഞെടുപ്പുകളിൽ ദേവൻ മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടു. അതേസമയം, തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സീ​റ്റ് ​ല​ഭി​ക്കാ​ന​ല്ല​ ​ബി ​ജെ. പി​യി​ൽ​ ​ചേ​ർ​ന്ന​തെ​ന്നും ​ഇ​ത്ത​വ​ണ​ ​മ​ത്സ​രി​ക്കാ​നി​ല്ലെന്നും ദേവൻ വ്യക്തമാക്കിയിട്ടുണ്ട്.​