rice-water

ജീവിതത്തിലൊരിക്കലെങ്കിലും മുടി കൊഴിച്ചിൽ മൂലം ബുദ്ധിമുട്ടനുഭവിക്കാത്തവരുണ്ടാകില്ല. തൈറോയ്ഡുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ, കെമിക്കൽ വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ, മാനസിക സമ്മർദം, താരൻ, ഭക്ഷണത്തിൽ പ്രോട്ടീന്റെ കുറവ്, പുകവലി തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിച്ചിലുണ്ടാകുന്നത്.

മുടി കൊഴിച്ചിലിനെ അകറ്റാനുള്ള ഷാംപുവും മറ്റും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്ന സമയത്ത് മാറ്റമുണ്ടാകുമെങ്കിലും, ഉപയോഗം നിർത്തുമ്പോൾ മുടി വീണ്ടും കൊഴിയുന്ന അവസ്ഥയുണ്ടാകാറുണ്ട്.

കെമിക്കലുകളൊന്നും ചേർക്കാത്ത, നമ്മുടെ വീട്ടുവളപ്പിലുള്ള സാധനങ്ങൾ മുടിയിൽ പുരട്ടുന്നതാണ് ഏറ്റവും അഭികാമ്യം. മുരിങ്ങയിലയും കഞ്ഞിവെള്ളവും ഉലുവയും വെളിച്ചെണ്ണയും ഉപയോഗിച്ച് മുടി കൊഴിച്ചിലകറ്റാൻ സാധിക്കും.

തയ്യാറാക്കേണ്ട രീതി

തലേദിവസത്തെ കഞ്ഞിവെള്ളത്തിൽ മുരിങ്ങയിലയും കുതിർത്തുവച്ച ഉലുവയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.