
ചെറുകിട വ്യവസായങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന സംരഭകർക്ക് സഹായം നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രായോജന ലോൺ പദ്ധതി വഴിയാണ് ഈ സഹായം ഒരുങ്ങുന്നത്. സംരഭംകർക്ക് പത്ത് ലക്ഷം രൂപ വരെയുളള ധനസഹായം ഈ പദ്ധതി വഴി ലഭിക്കും. 2015ലാണ് ഈ പദ്ധതി മോദി സർക്കാർ രാജ്യത്ത് അവതരിപ്പിച്ചത്.
മൈക്രോ യൂണിറ്റ്സ് ഡെവലപ്പ്‌മെന്റ് ആൻറീഫിനാൻസിനെ പ്രതിനിധീകരിക്കുന്ന ഈ ലോൺ പ്രധാനമായും സാമ്പത്തിക സ്ഥാപനങ്ങളായ ബാങ്കുകളിലൂടെയും ബാങ്ക് ഇതരസ്ഥാപനങ്ങളിലൂടെയും ഉപയോക്താക്കൾക്ക് ലഭ്യമാകാറുണ്ട്. 2016ലെ സാമ്പത്തിക വർഷത്തെ യൂണിയൻ ബജറ്റിലാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടായത്.
കോർപറേറ്റ് ഇതരബിസിനസ് വിഭാഗങ്ങളിൽ പച്ചക്കറി കച്ചവടക്കാർ,പഴകച്ചവടക്കാർ,ട്രക്ക് ഓപ്പറേറ്ററുമാർ, റിപ്പെയർ ഷോപ്പ് ഉടമകൾ, കാറ്ററിംഗ് നടത്തുന്നവർ, മെഷീൻ ഓപ്പറേറ്റർമാർ,തുടങ്ങിയവർ ഈ പദ്ധതിയിൽ ചേരാൻ യോഗ്യരാണ്. വ്യവസായങ്ങൾ നാട്ടിൻപുറങ്ങളിലോ നഗരപ്രദേശത്തോ ആകാവുന്നതാണ്.
മറ്റ് യോഗ്യതകൾ എന്തൊക്കെയെന്ന് നോക്കാം.
1. അപേക്ഷകന് ഇന്ത്യൻ പൗരത്വം ഉണ്ടായിരിക്കണം.
2. വ്യാപാരം നടത്തുന്നതിനുളള കൃത്യമായ പ്ലാൻ ഉണ്ടായിരിക്കണം.
3.അപേക്ഷകന് നിലവിൽ മറ്റ് ലോണുകൾ ഉണ്ടാകരുത്.
4. അപേക്ഷകന് കുറഞ്ഞത് മൂന്ന് വർഷത്തെ വിന്റേജ് ഉണ്ടായിരിക്കണം.
5. അപേക്ഷകർ 24നും 70 വയസിനുമിടയിലുളളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
1. മുദ്രാലോണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.udyamimitra.in) പ്രവേശിക്കുക.
2. തുറന്നുവരുന്ന പേജിൽ നിന്നും അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. പുതിയ രജിസ്‌ട്രേഷന് അപേക്ഷകന്റെ പേര്, ഇമെയിൽ അഡ്രസ്,ഫോൺ നമ്പർ തുടങ്ങിയ നൽകുക.
4. ലഭിക്കുന്ന ഒടിപി കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
വിവിധ തരംലോണുകൾ
ശിശു (50,000 രൂപ മുതൽ ലോൺ ലഭിക്കും)
കിഷോർ ( 50,000 രൂപ മുതൽ അഞ്ച് ലക്ഷം വരെ)
തരുൺ (അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ)