
ഇസ്താംബുൾ : ഫുട്ബാൾ മത്സരത്തിനിടെ റഫറിയെ തല്ലിയ സംഭവത്തിൽ അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറുക് കൊചയ്ക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി തുർക്കി ഫുട്ബാൾ ഫെഡറേഷൻ. അങ്കാറഗുചു ക്ലബ്ബിന് പിഴയും ചുമത്തി. ക്ലബ്ബിന്റെ അടുത്ത അഞ്ച് ഹോം മത്സരങ്ങള്‍ അടച്ചിട്ട ഗ്രൗണ്ടില്‍ നടത്താനും നിര്‍ദേശിച്ചു. സംഭവത്തിൽ തുർക്കി പ്രസിഡന്റെ തയ്യിബ് എർദോഗാനും പ്രതിഷേധറിയിച്ചിരുന്നു.