astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2023 ഡിസംബർ 15 - 1199 വൃശ്ചികം 29 വെള്ളിയാഴ്ച. (പകൽ 8 മണി 10 മിനിറ്റ് 2 സെക്കന്റ് വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം)

അശ്വതി: ക്ഷേത്ര ദർശനത്തിനായി സമയം കണ്ടെത്തും. വിദ്യാർത്ഥികൾക്ക് നൃത്ത സംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. തൊഴിലില്‍ അഭിവൃദ്ധി, യാത്രയില്‍ നേട്ടങ്ങൾ, ധനപ്രാപ്തി, ദൈവാനുകൂല്യം.

ഭരണി: പരാജയഭീതി മാറും. മറ്റുള്ളവരെ സഹായിക്കും. അനാവശ്യമായി പണം ചെലവഴിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കും. പുതിയ ഗൃഹ ഉപകരണങ്ങള്‍ വാങ്ങിക്കും, വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

കാര്‍ത്തിക: പുതിയ നിക്ഷേപങ്ങൾ നടത്തും. ചില യാത്രകൾ ആവശ്യമായി വന്നേക്കാം. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടും. ശുഭകാര്യങ്ങള്‍ നടക്കും, ധനപരമായ കാര്യങ്ങളില്‍ വിജയം, ജീവിതത്തിൽ അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.

രോഹിണി: ജീവിതത്തിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദം ആയിരിക്കും. ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.

മകയിരം: കർമരംഗത്ത് സ്ഥാനമാനങ്ങൾ ലഭിക്കും. അന്യദേശയാത്ര വേണ്ടിവരും. നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തും. കുടുംബത്തിലെ സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കും.

തിരുവാതിര: സുഹൃത്തുക്കൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകും. എന്നിരുന്നാലും ഇത് അധിക കാലം നീണ്ടുനിൽക്കില്ല. ഏത് കാര്യത്തിലും സത്യസന്ധമായി പ്രവർത്തിക്കാൻ ശ്രദ്ധിക്കുക. പ്രവര്‍ത്തിവിജയം, സന്താനങ്ങളെ കൊണ്ട് ഗുണം, പൊതുവെ ഐക്യത, അധികാര പരിധി വര്‍ദ്ധിക്കും.

പുണര്‍തം: മേലുദ്യോസ്ഥരുടെ ആനുകൂല്യം ഉണ്ടാകും. സാഹസികമായി പ്രവർത്തിക്കും. ആരോഗ്യസ്ഥിതി തൃപ്തികരം. സന്താനങ്ങള്‍ക്ക് ജോലി ലഭ്യത, സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, മറ്റുള്ളവരുടെ ആദരവ് നേടും.

പൂയം: എന്തു ക്ലേശങ്ങൾ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിർത്തിക്കൊണ്ടു പോകാൻ ശ്രമിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.

ആയില്യം: ആലോചിക്കാതെ പ്രവർത്തിച്ച് അബദ്ധത്തിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിക്കണം. അനാവശ്യമായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും മുമ്പ് സഹായം സ്വീകരിച്ചിരുന്നവർ ശത്രുക്കള്‍ ആകും.

മകം: അനാവശ്യമായ ചിന്തകൾ അവസാനിപ്പിക്കണം. ചില കാര്യങ്ങൾ ചെയ്‌ത്‌ തീർക്കാൻ വളരെ ശ്രമകരം ആയിരിക്കും, മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍, കോടതി നടപടികൾ നേരിടേണ്ടി വരും.

പൂരം: സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. ബന്ധുക്കൾ മൂലം ക്ലേശിക്കും. ബിസിനസ് ലാഭം കുറയും. സ്ത്രീകള്‍ വഴി പ്രയാസങ്ങള്‍, വിശ്വാസവഞ്ചന നേരിടും, ശത്രുവിന്റെ മേൽ വിജയം നേടും. ദുർവ്യയം ധാരാളം ഉണ്ടാകും.

ഉത്രം: കഴിഞ്ഞത് കഴിഞ്ഞു എന്ന കാര്യത്തെ കുറിച്ച് ബോധവാന്മാരാകുക. ഇപ്പോഴുള്ള ജീവിതത്തിലും ഇനി വരാനിരിക്കുന്ന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

അത്തം: സ്വന്തമായി ജോലി ചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. ചില കാര്യങ്ങൾ നന്നായോ ആലോചിച്ച് മാത്രം ചെയ്യുക. പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

ചിത്തിര: എല്ലാ കാര്യത്തിലും കൃത്യത പുലർത്താൻ ശ്രമിക്കും. നിങ്ങൾ ആസൂത്രണം ചെയ്തതുപോലെ എല്ലാ കാര്യങ്ങളും സംഭവിക്കണമെന്നില്ല. താത്ക്കാലിക ജോലി സ്ഥിരമാകും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും.

ചോതി: പൊതുപ്രവർത്തകർ മറ്റുള്ളവരാൽ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും. നൂതന സംരംഭങ്ങളുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചേക്കാം. ആരോഗ്യ നില തൃപ്തികരം, പുതിയ തൊഴിൽ ലഭിക്കും, കുടുംബ സുഖം, മംഗള കര്‍മ്മങ്ങളില്‍ സഹകരിക്കും.

വിശാഖം: നല്ല ചിന്തകൾ കൊണ്ട് മനസ് നിറയ്ക്കാൻ ശ്രമിക്കണം. തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങളില്‍ അനുകൂലമായ നിലപാട്, യാത്രകൾ വേണ്ടി വരും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. ജോലിക്കായി കൂടുതൽ സമയം മാറ്റിവയ്ക്കും.

അനിഴം: പഠനത്തിൽ ഉന്നതിയുണ്ടാകും. വ്യവഹാര കാര്യത്തിൽ തീർപ്പ് കൽപിക്കും. സർക്കാർ ആനുകൂല്യം ലഭിക്കും. കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും.

കേട്ട: രാഷ്ട്രീയപ്രവർത്തകർ പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. ബന്ധുക്കളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും. ഗൃഹാലങ്കാര വസ്തുക്കൾക്കായി പണം ചെലവഴിക്കും. സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.

മൂലം: അസമയത്തുള്ള യാത്ര ഒഴിവാക്കണം. സഹോദരസ്ഥാനീയർക്ക് രോഗാരിഷ്ടതകൾ അനുഭവപ്പെടും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കാര്യങ്ങള്‍ വളരെ പ്രതികൂലമാകും, വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക.

പൂരാടം: അതിർത്തി തർക്കം സംബന്ധമായി അയൽക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതാവിന്റെ ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും.

ഉത്രാടം: മുൻകോപം നിയന്ത്രിക്കുക. ഉദ്യോഗസ്ഥന്മാർക്ക് സഹനശക്തിയും ക്ഷമയും അത്യന്താപേക്ഷിതമാണ്. കാർഷിക മേഖലയിലുള്ളവർക്ക് ധനനഷ്ടം ഉണ്ടാകും. വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം, സമയം തീര്‍ത്തും പ്രതികൂലമാണ്, പ്രണയം കാരണം കഷ്ടപ്പാടുകള്‍.

തിരുവോണം: മക്കളിൽ നിന്ന് മുൻകോപവും തന്നിഷ്ടവും പ്രവർത്തിക്കുന്നത് മുഖേന മനഃക്ലേശത്തിനിടയാക്കും. ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍, തൊഴില്‍പരമായി എതിര്‍പ്പുകള്‍, അനുകൂലികള്‍ ശത്രുക്കള്‍ ആകും.സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.

അവിട്ടം: സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. ധനപരമായ നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകൾ വന്നു ചേരും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. സാമ്പത്തിക നഷ്ടം, ആരോഗ്യ കാര്യങ്ങളിൽ മോശ സമയം, വിശ്വസ്തര്‍ അവശ്യ സമയത്ത് സഹായിക്കില്ല.

ചതയം: മാതാവിനോ മാതൃസ്ഥാനീയർക്കോ രോഗാരിഷ്ടതകൾ ഉണ്ടാകും. സഹോദരസ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. സാമ്പത്തിക ബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. അനാവശ്യമായി പണം ചെലവാകും, മിത്രങ്ങള്‍ ശത്രുക്കള്‍ ആകും.

പൂരുരുട്ടാതി: മുൻകോപം നിയന്ത്രിക്കുക. കർമ്മരംഗത്ത് പലവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കാൻ തടസം നേരിടും. കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങൾ തീരുമാനിക്കാവൂ.

ഉത്തൃട്ടാതി: ബന്ധുമിത്രാദികളിൽ നിന്നും അപ്രതീക്ഷിതമായ എതിർപ്പുകളെ തരണം ചെയ്യേണ്ടിവരും. സഹോദരന്റെ വിവാഹം സമംഗളം നടത്താൻ തീരുമാനമാകും. യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം, ഇഷ്ടഭോജനം സാദ്ധ്യമാകും.

രേവതി: സാമ്പത്തികനേട്ടം അനുഭവപ്പെടും. സന്താനങ്ങൾ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ബിസിനസിൽ നിന്നും പ്രയത്‌നത്തിന് തക്കതായ ലാഭം ലഭിക്കും. സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം.