
കാരക്കാസ്: അമിത വേഗത്തിൽ സഞ്ചരിച്ച ട്രക്ക് 17 വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 16 പേർക്ക് ദാരുണാന്ത്യം. വെനസ്വേലയിൽ തലസ്ഥാനമായ കാരക്കാസിനെ കിഴക്കൻ മേഖലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയിലായിരുന്നു സംഭവം. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. കാറുകളും ബസുകളും അടക്കം അപകടത്തിൽപ്പെട്ട വാഹനങ്ങളിലേക്ക് തീ ആളിപ്പടർന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.