
നാരുകൾ ധാരാളമുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തി അസിഡിറ്റി, ഗ്യാസ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കും. ചെറുപയർ കഫപിത്തങ്ങളെ ശമിപ്പിച്ച് ശരീരത്തിലെ ചൂട് ക്രമീകരിക്കും. വൈറസുകളെ ചെറുത്തു നിൽക്കുന്നതിലൂടെ ശരീരത്തിനു പ്രതിരോധശേഷി നൽകാനും ചെറുപയർ ഏറെ നല്ലതാണ്. ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്. ശരീരത്തിലെ ടോക്സിനുകൾ അകറ്റുന്നതിനും മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് നല്ലതാണ്.