
ടോക്കിയോ: ജപ്പാനിൽ അഴിമതി ആരോപണത്തെ തുടർന്ന് നാല് മന്ത്രിമാർ രാജിവച്ചു. പാർട്ടിയുടെ ധനസമാഹരണ പരിപാടിക്കിടെ ഏകദേശം 500 മില്യൺ യെൻ ( 3.4 മില്യൺ ഡോളർ) അനധികൃതമായി സമ്പാദിച്ചെന്ന ആരോപണങ്ങളെ തുടർന്നാണ് രാജി. ഭരണപക്ഷമായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ( എൽ.ഡി.പി ) അംഗങ്ങളായ വ്യവസായ മന്ത്രി യസുതോഷി നിഷിമുറ, ആഭ്യന്തര മന്ത്രി ജുൻജി സുസുക്കി, കൃഷി മന്ത്രി ഇച്ചിറോ മിയാഷിത, ചീഫ് കാബിനറ്റ് സെക്രട്ടറി ഹിറോകാസു മാറ്റ്സുനോ എന്നിവരാണ് രാജിവച്ചത്. പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ പ്രത്യേക ഉപദേഷ്ടാവായ മിചികോ യുവേനോയും രാജിവച്ചു.