cyber

കൊച്ചി: സൈബർ സെക്യൂരിറ്റിയിൽ വൈദഗ്ദ്ധ്യം മെച്ചപ്പടുത്തുന്നതിനും മികച്ച മാതൃകകൾ രൂപപ്പെടുത്തുന്നതിനും അമേരിക്ക, തയ്‌വാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ സംയുക്ത ശില്‌പ്പശാല സംഘടിപ്പിച്ചു. യു.എസിന്റെ ഇന്ത്യയിലെ അംബാസഡർ എറിക് ഗാർസെറ്റി, തയ്‌വാന്റെ ഇന്ത്യൻ പ്രതിനിധി ബൗഷുവാൻ ജെർ, മുൻ ദേശീയ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ ലഫ്റ്റ്നെന്റ് ജനറൽ രാജേഷ് പന്ത് തുടങ്ങിയവർ ശില്‌പ്പശാലയിൽ പങ്കെടുത്തു. സൈബർ സുരക്ഷാ മേഖലയിൽ ഇന്ത്യയും തയ്‌വാനുമായി യോജിച്ച് പ്രവർത്തിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് എറിക് ഗാർസെറ്റി പറഞ്ഞു.