
കണ്ണൂര്‍: നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ പുരുഷ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത. കണ്ണൂര്‍ തളാപ്പിലാണ് സംഭവം. എസ്.എന്‍ വിദ്യാമന്ദിറിന് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കിണറിന് സമീപത്ത് നിന്ന് മരിച്ചയാളുടേതെന്ന് കരുതുന്ന ഒരു ജോഡി ചെരുപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പുരുഷ മൃതദേഹമാണെന്നും മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
എസ്എച്ച്ഒ ബിനു മോഹന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അഗ്നിരക്ഷാ സേനയും ഇവരോടൊപ്പമുണ്ടായിരുന്നു. വീടും പരിസരവും കിണറും പരിശോധിച്ചാണ് സംഘം മടങ്ങിയത്.
സമീപവാസികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.