tax

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ എട്ടു മാസത്തിൽ പ്രത്യക്ഷ നികുതി വരുമാനം 10.64 ലക്ഷം കോടി രൂപയിലെത്തി. ബഡ്ജറ്റിൽ നടപ്പു വർഷം ലക്ഷ്യമിട്ട മൊത്തം സമാഹരണത്തിന്റെ 58.34 ശതമാനമാണിത്. വ്യക്തിഗത, കോർപ്പറേറ്റ് നികുതി ഇനങ്ങളിൽ 2024 വർഷത്തിൽ 18.23 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരോക്ഷ നികുതിയായി 15.38 ലക്ഷം രൂപയും പ്രതീക്ഷിക്കുന്നു. മുൻവർഷം ഇതേകാലയളവിനേക്കാൾ പ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇരുപത് ശതമാനം വർദ്ധനയാണുണ്ടായത്.