kk

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് കരുത്തായ സ്ഥാപനമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്. ഇന്ത്യ. കൊവിഡിനെ പ്രതിരോധിക്കാനുള്ള കൊവിഷീൽഡ് എന്ന വാക്സിൻ നിർമ്മിച്ചത് അദാർ പൂനാവാല സി.ഇ.ഒ ആയ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. ഇതിലൂടെ ഇന്ത്യയുടെ വാക്സിൻ രാജകുമാരനെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.

ഇപ്പോഴിതാ അദാ‌ർ പൂനാവാല വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ലണ്ടനിൽ കോടികൾ മുടക്കി വീട് സ്വന്തമാക്കിയിരിക്കുകയാണ് അദാർ പൂനാവാല. 138 ദശലക്ഷം പൗണ്ട് അഥവാ 1446 കോടി രൂപയാണ് വീടിന്റെ വില. ലണ്ടനിൽ ഈ വർഷം നടന്ന ഏറ്റവും ചെലവേറിയ ഇടപാടാണിതെന്നാണ് റിപ്പോർട്ട്.

1920കലിൽ പണികഴിപ്പിച്ച എബർ കോൺവേ ഹൗസ് എന്ന ഈ മാളിക ഹൈഡ് പാർക്കിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 25000 ചതുരശ്ര അടിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബ്രിട്ടനിലെ ഉപസ്ഥാപനമായ സെറം ലൈഫ് സയൻസായിരിക്കും വീട് ഏറ്റെടുക്കുന്നത്. ലണ്ടനിൽ ഇതുവരെ വിറ്റഴിക്കപ്പെട്ടതിൽ ഏറ്റവും വിലകൂടിയ രണ്ടാമത്തെ വീടാണിതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.