
ബീജിംഗ് : ഫോട്ടോയ്ക്കായി കുട്ടികളെ കടുവയുടെ പുറത്ത് കയറി സവാരി ചെയ്യാൻ അനുവദിച്ചതിന് സർക്കസ് കമ്പനി പൂട്ടിച്ച് അധികൃതർ. ചൈനയിലെ ഗുവാങ്ങ്ഷീ പ്രവിശ്യയിലെ ടിയാൻഡോംഗ് കൗണ്ടിയിലാണ് സംഭവം. ഒരു കുട്ടി കടുവയുടെ പുറത്ത് ഇരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായത്. കടുവയുടെ ഒപ്പമുള്ള ഓരോ ഫോട്ടോയ്ക്കും 20 യുവാൻ വീതം സർക്കസ് അധികൃതർ ഈടാക്കിയെന്നും പറയുന്നു.