renjith

കന്യാകുമാരി: മരത്തിലിരുന്ന കുരങ്ങിന്റെ വാലിൽ പിടിച്ച് വലിച്ച യുവാവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് സംഭവം. പണകുടി അണ്ണാനഗർ സ്വദേശി 42കാരനായ രഞ്ജിത് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഇയാൾ കുരങ്ങിനെ ഉപദ്രവിക്കുന്നതിന്റെ ചിത്രം പുറത്ത് വന്നിരുന്നു.

ഭൂതപാണ്ടി വനമേഖലയിൽ റോസ്‌മിയപുരം കന്നിമാര ഓട വിനോദ സ‌ഞ്ചാര കേന്ദ്രത്തിൽ വച്ചാണ് ഇയാൾ കുരങ്ങിനെ ഉപദ്രവിച്ചത്. മദ്യലഹരിയിൽ മരത്തിലിരുന്ന കുരങ്ങിന്റെ വാലിൽ പിടിച്ച് വലിക്കുകയായിരുന്നു. ചിത്രം പുറത്തുവന്നതോടെ ഡിഎഫ്‌ഒ ഇളയരാജയുടെ നിർദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഭൂതപാണ്ടി റേഞ്ച് ഓഫീസറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.