lalit-jha

ന്യൂഡൽഹി: പാർലമെന്റ് ആക്രമണകേസിൽ മുഖ്യ സൂത്രധാരൻ ലളിത് ഝാ കഴിഞ്ഞദിവസമാണ് കീഴടങ്ങിയത്. ഇയാളുടെ കൂട്ടാളികളായിരുന്ന അഞ്ചുപേർ പിടിയിലായതിന് പിന്നാലെയാണ് ലളിത് ഝാ ഡൽഹി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ആക്രമണത്തിൽ ഭീകരബന്ധം ഉണ്ടെന്ന സംശയം ഉയർന്നതോടെ ലളിതിനെ വിശദമായി ചോദ്യംചെയ്യുകയാണ്.

ബീഹാർ സ്വദേശിയായ ഇയാൾ കൊൽക്കത്തയിലെ അദ്ധ്യാപകനാണ്. ഭഗത് സിംഗാണ് ലളിത് ഝായുടെ എല്ലാം എല്ലാം. പാർലമെന്റിൽ കയറിയ കൂട്ടാളികൾ പുക സ്‌പ്രേ എറിയുമ്പോൾ ലളിത് ഝാ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ആക്രമത്തിന് കൂടുതൽ മാദ്ധ്യമപ്രചാരണം ലഭിക്കാനായി പകർത്തിയ ദൃശ്യങ്ങൾ കൊൽക്കത്ത ആസ്ഥാനമായുള്ള എൻജിഒയുടെ സ്ഥാപകന് അയച്ചുകൊടുക്കുകയും ചെയ്തു. നിലാക്ഷ ഐച്ച് നടത്തുന്ന എൻ‌ജി‌ഒയുടെ ജനറൽ സെക്രട്ടറിയാണ് ലളിത്.

തികച്ചും ശാന്തപ്രകൃതനായ ലളിത് ഇത്തരമൊരു ആക്രമണത്തിന് ചുക്കാൻപിടിക്കുമെന്ന് അയാളെ അടുത്തറിയാവുന്നവർ വിശ്വസിക്കുന്നില്ല. സ്വന്തം നാട്ടിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തിരുന്ന ലളിത് രണ്ടുവർഷം മുമ്പാണ് കൊൽക്കത്തയിലേക്ക് പോയതും അവിടെ അദ്ധ്യാപകനായതും. തുടർന്ന് നാട്ടുകാരുമായും വീട്ടുകാരുമായും അധികം ബന്ധമാെന്നുമുണ്ടായിരുന്നില്ല.

ഭഗത് സിങ്ങിന്റെ ആശയങ്ങളില്‍ നിന്നാണ് പ്രതി പ്രചോദനം ഉള്‍ക്കൊണ്ടത്. പാര്‍ലമെന്റിന് പുറത്ത് കൂട്ടുപ്രതികള്‍ പുകയാക്രമണം നടത്തി പ്രതിഷേധിക്കുമ്പോള്‍ ലളിത് ഝാ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മീഡിയ കവറേജ് ലഭിക്കുന്നതിന് കൊല്‍ക്കത്ത ആസ്ഥാനമായുള്ള എന്‍ജിഒയുടെ സ്ഥാപകന് ദൃശ്യങ്ങള്‍ അയച്ചു കൊടുത്തതായും പൊലീസ് പറയുന്നു.

അതേസമയം, പാർലമെന്റിലുണ്ടായത് ഭീകരാക്രമണത്തിന് സമാനമെന്നും ഏതെങ്കിലും ഭീകര സംഘ‌ടനയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യത്തിൽ പ്രതികളിൽ നാലുപേരെ ഡൽഹി കോടതി 7 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. സാഗർ ശർമ, മനോരഞ്ജൻ, നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെയാണ് പ്രത്യേക ജഡ്ജി ഹർദീപ് കൗർ കസ്റ്റഡിയിൽ വിട്ടത്. 15 ദിവസ കസ്റ്റഡിയാണ് പൊലീസ് തേടിയത്.

മനോരഞ്ജനും സാഗർ ശർമ്മയ്ക്കും സഭയിൽ കയറാൻ ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസ് എങ്ങനെ കിട്ടിയെന്നതിൽ കേന്ദ്രം മൗനത്തിലാണ്. സുരക്ഷാവീഴ‌്ചയുടെ പേരിൽ ഡൽഹി പൊലീസിലെ ആറും ലോക്‌സഭാ സെക്രട്ടേറിയറ്റിലെ രണ്ടും ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വൻ സുരക്ഷാവീഴ്ചയുണ്ടായെന്ന് ഒരു മാദ്ധ്യമത്തോട് ഇന്നലെ അമിത് ഷാ പ്രതികരിച്ചു.

ഉത്തരം കിട്ടേണ്ടത്

1. പാർലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ ഖാലിസ്ഥാൻ ഭീകരൻ പന്നൂനുമായി ബന്ധമുണ്ടോ?

2. പ്രതികൾക്ക് പന്നൂൻ 10 ലക്ഷം വീതം പാതിതോഷികം പ്രഖ്യാപിച്ചതായി ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ്?

3. മറ്റേതെങ്കിലും ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചോ. സൂത്രധാരൻ ലളിത് ഝായ്ക്ക് മുകളിൽ ആരെങ്കിലുമുണ്ടോ?

4. ഭഗത്‌സിംഗ് ഫാൻ ക്ളബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ യഥാർത്ഥ ലക്ഷ്യം, പ്രവർത്തനങ്ങൾ?

5. തൊഴിലില്ലായ്മ, കർഷക പ്രശ്‌നങ്ങൾ, മണിപ്പൂർ എന്നിവയിലെ പ്രതിഷേധം എന്ന വാദത്തിൽ കഴമ്പുണ്ടോ?

പഴയ മന്ദിരത്തിൽ നേരത്തേ കയറി

ഭഗത് സിംഗ് ഫാൻസ് ക്ലബ്ബ് പേജുവഴി ബന്ധം സ്ഥാപിച്ച പ്രതികൾ ഒന്നര വർഷം മുൻപ് മൈസൂരിലാണ് അക്രമത്തിന് പദ്ധതിയിട്ടത്. 9 മാസം മുൻപ് ചണ്ഡിഗഡിൽ കർഷക പ്രതിഷേധത്തിനിടെ വീണ്ടും കണ്ടു. ജൂലായിൽ മൺസൂൺ സമ്മേളനത്തിൽ മൂന്നുപേർ പഴയ പാർലമെന്റ് കെട്ടിടത്തിൽ സന്ദർശകരായി കയറി ഷൂ അഴിച്ച് പരിശോധനയില്ലെന്ന് മനസിലാക്കി. പുക സ്‌പ്രേ ലാത്തൂരിൽ നിന്ന് അമോലാണ് വാങ്ങിയത്. ഇത് ഒളിപ്പിക്കാൻ പ്രത്യേക അറയുള്ള രണ്ട് ജോഡി ഷൂസ് ലഖ്‌നൗവിൽ നിന്നും വാങ്ങി.

ഡിസംബർ 10ന് ഡൽഹിയിലെത്തിയ പ്രതികൾ ഗുഡ്‌ഗാവിലെ വിക്രത്തിന്റെ വീട്ടിൽ താമസിച്ച് അന്തിമ പ്ളാൻ തയ്യാറാക്കി.

ബുധനാഴ്‌ച രാവിലെ അഞ്ചുപേരും ഇന്ത്യാഗേറ്റിൽ ഒത്തുകൂടിയ ശേഷം പാർലമെന്റ് പരിസരത്തേക്ക്. നാലുപേർക്ക് പാർലമെന്റ് പാസിന് ശ്രമിച്ചെങ്കിലും ലഭിച്ചത് രണ്ടു പേർക്ക്. രണ്ടു പേർ പുറത്ത് പ്രതിഷേധിച്ചതിന്റെ വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ച് ലളിത് ഝാ മുങ്ങി. മറ്റ് പ്രതികളുടെ ഫോണുകൾ ഇയാൾ കൈവശം.

യത് ലളിത് ഝാ ആണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടക്കുന്ന സമയത്ത് പാര്‍ലമെന്റിന്റെ പുറത്ത് ഇയാള്‍ ഉണ്ടായിരുന്നു. ലളിത് ഝായും നേരത്തെ അറസ്റ്റിലായ നാലു പേരും അടക്കം ആറുപേര്‍ ആസൂത്രണത്തില്‍ പങ്കാളികള്‍ ആയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ലോക്സഭയിലെ പുകയാക്രമണത്തില്‍ സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരും, പാര്‍ലമെന്റിന് പുറത്തെ ആക്രമണത്തില്‍ നീലം, അമോല്‍ ഷിന്‍ഡെ എന്നിവരുമാണ് നേരത്തെ പിടിയിലായത്.