kerala-excise

പാലക്കാട്: കേരളത്തിലേക്ക് ലഹരി അടക്കമുള്ളവ കടത്തൽ പതിവായതോടെയാണ് എക്‌സൈസ് പാലക്കാട് അതിർത്തിയിൽ പരിശോധന ശക്തമാക്കിയിരുന്നു. പരിശോധനയുടെ ഭാഗമായി കോയമ്പത്തൂരിൽ നിന്നും പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഉദ്യോഗസ്ഥർ നിർത്തി പരിശോധിക്കുകയായിരുന്നു. പെട്ടെന്നായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥർ ഒരു യുവാവിന്റെ മുഖത്തെ പരിഭ്രമം ശ്രദ്ധിച്ചത്.

പെട്ടെന്ന് തന്നെ ഉദ്യോഗസ്ഥർ ഇയാളെ പരിശോധിക്കാൻ തുടങ്ങി. പ്രത്യേക രീതിയിൽ ബനിയൻ ഉണ്ടാക്കി അതിനുള്ളിൽ പണം ഒളിപ്പിച്ചു കേരളത്തിലേക്ക് കടത്താൻ ശ്രമിക്കുന്ന യുവാവായിരുന്നു അത്. വെള്ള ബനിയനിൽ രഹസ്യ അറകൾ തുന്നി പിടിപ്പിച്ചു ഇതിനുള്ളിലാണ് 500 ന്റെ നോട്ടുകെട്ടുകൾ പ്രതി ഒളിപ്പിച്ചിരുന്നത്. ഇയാളിൽ നിന്ന് ഇരുപത്തിയാറ് ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി ഓസ്‌കർ താനാജി ഷിൻഡെയാണ് വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ പിടിയിലായത്.

വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഇൻസ്‌പെക്ടർ സജീവ് വി, പ്രിവന്റീവ് ഓഫീസർമാരായ എസ് രാജേന്ദ്രൻ, ജിഷു ജോസഫ്, അനീഷ് കെ പി (ഗ്രേഡ് ), ശ്രുതീഷ് ജി (ഗ്രേഡ് ), സിഇഒ മാരായ സുജീഷ് വി, ശ്രീകുമാർ എസ് എന്നിവർ പാർട്ടിയിൽ പങ്കെടുത്തു. പ്രതിയെയും, രേഖകൾ ഇല്ലാത്ത 26,66500 രൂപയും പിന്നീട് തുടർനടപടികൾക്കായി വാളയാർ പോലീസിന് കൈമാറി.