
മുംബയ്: ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയിൽ നിന്നും യുവാവ് ഈ വർഷം ഓർഡർ ചെയ്തത് 42 ലക്ഷം രൂപയുടെ വിഭവങ്ങൾ. സ്വിഗ്ഗി പുറത്തുവിട്ട കണക്കുകളിൽ നിന്നുമാണ് വിവരങ്ങൾ ലഭിച്ചത്. 2023ൽ ആപ്പിന് ലഭിച്ച വരുമാനവും ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തിരിക്കുന്ന ഭക്ഷണവിഭവങ്ങൾ ഏതാണെന്ന് കണ്ടെത്തുന്നതിനും നടത്തിയ കണക്കെടുപ്പിലാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
Interesting stats from Swiggy's year end round up.
— Chandra R. Srikanth (@chandrarsrikant) December 14, 2023
A user from Mumbai,placed food orders worth ₹ 42.3 lakh
Predictably, Biryani reigned supreme, topping the chart as the most ordered dish for the eighth year in a row
India ordered 2.5 biryanis per second in 2023. For every…
മുംബയിലുളള യുവാവ് വിവിധ ദിവസങ്ങളിലായാണ് സ്വിഗ്ഗിയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തിരിക്കുന്നത്. ഒന്നിൽ കൂടുതൽ ഇനങ്ങളിലുളള ഭക്ഷണം യുവാവ് ഓർഡർ ചെയ്തതിട്ടുമുണ്ട്. കൂടാതെ കഴിഞ്ഞ എട്ട് വർഷങ്ങളിലുളള കണക്കുകൾ പരിശോധിക്കുമ്പോൾ ഉപയോക്താക്കൾക്ക് പ്രിയം ബിരിയാണിയോടാണെന്ന വിവരവും വ്യക്തമാകുന്നുണ്ട്.ഒരു സെക്കൻഡിൽ 2.5 ബിരിയാണികളുടെ ഓർഡറുകളാണ് സ്വിഗിക്ക് ലഭിച്ചിട്ടുളളത്.
ഹൈദരാബാദിലുളള ഒരു യുവാവ് 2023ൽ മാത്രം ഓർഡർ ചെയ്തത് 1633 ബിരിയാണികളാണ്. ഇത് പ്രതിദിനം നാല് പ്ലേറ്റ് ബിരിയാണികൾക്ക് തുല്യമാണ്. കുടുതൽ ആളുകളും ഓർഡർ ചെയ്യുന്നത് ചിക്കൻബിരിയാണിയാണ്. പഴമയും പുതുമയും കലർന്ന രുചികളുളള വിഭവങ്ങളാണ് ഭക്ഷണപ്രേമികൾക്ക് കൂടുതൽ ഇഷ്ടമെന്ന കണ്ടെത്തൽ കൂടി സ്വിഗ്ഗി കണക്കെടുപ്പിലൂടെ മനസിലാക്കി.