
മുംബയ്: എം എസ് ധോണിയുടെ ഏഴാം നമ്പർ ജേഴ്സി പിൻവലിക്കാനൊരുങ്ങി ബി സി സി ഐ. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകൾ സമ്മാനിച്ച നായകനോടുള്ള ആദര സൂചകമായാണ് ധോണിയുടെ ഏഴാം നമ്പർ ജേഴ്സിക്ക് ബി സി സി ഐ വിരമിക്കൽ പ്രഖ്യാപിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധോണി ഉപയോഗിച്ച ഏഴാം നമ്പർ ജേഴ്സി ഇനി മറ്റാർക്കും ഉപയോഗിക്കാനാകില്ല.
ഇതിനുമുൻപ് ഇത്തരത്തിൽ ഒരു ജേഴ്സിയുടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നത് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പത്താം നമ്പർ ജേഴ്സിയായിരുന്നു. സച്ചിനോടുള്ള ആദരസൂചകമായി 2017ലായിരുന്നു പത്താം നമ്പർ ജേഴ്സി ബി സി സി ഐ ഔദ്യോഗികമായി പിൻവലിച്ചത്.
ഇന്ത്യൻ ടീം അംഗങ്ങളോട് പ്രത്യേകിച്ച് പുതുമുഖ താരങ്ങളോട് ഇനി ഏഴാം നമ്പർ ജേഴ്സി തിരഞ്ഞെടുക്കരുതെന്ന് ബി സി സി ഐ അറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജേഴ്സി ലഭ്യമാണെന്ന് ബി സി സി ഐ പറയുന്നു. ഒരു കളിക്കാരൻ ഒരു വർഷത്തേയ്ക്ക് ടീമിന് പുറത്താണെങ്കിൽ പോലും ആ നമ്പർ മറ്റാർക്കും നൽകില്ല.
MS Dhoni's No.7 jersey has been officially retired by the BCCI. (Indian Express). pic.twitter.com/jnty27dkJ4
— Mufaddal Vohra (@mufaddal_vohra) December 15, 2023