j

പത്ര പ്രവർത്തകനായിരുന്ന എ.പി. നളിനൻ രചിച്ച ശരവണം എന്ന നോവലെറ്റിന്റെ ചലച്ചിത്രാ വിഷ്കാരമായ സ്വരം ടീസ‌ർ റിലീസ് ചെയ്തു.

നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന ചിത്രം സ്വരം സ്വപ്നങ്ങളും മൗനനൊമ്പരങ്ങളും
ഇടകലർന്ന മനസ്സുകൾ, വികല്പങ്ങളിൽ ഇടറിനില്ക്കുന്ന ആത്മാക്കൾ - ഇവയെകുറിച്ചാണ് സംസാരിക്കുന്നത്. ജോയ് മാത്യു, കോഴിക്കോട് നാരായണൻ നായർ, കോബ്ര രാജേഷ്, ഡോ.സനൽ കൃഷ്ണൻ, കവിത ബൈജു, മാളവിക നന്ദൻ, മായ ഉണ്ണിത്താൻ, വത്സല നിലമ്പൂർ, നന്ദന, അമേയ, ശ്രീസ്വാവാനിക, മാസ്റ്റർ അർജുൻ സായ് തുടങ്ങിയവരാണ് താരങ്ങൾ. നളിനൻ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ക്യാമറ: മോഹിത് ചെമ്പോട്ടിയിൽ, എഡിറ്റർ: റെജിനാസ് തിരുവമ്പാടി. രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ്കുമാർ ചെറുകണ്ടിയിൽ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.