ss

സകല കളക്ഷൻ റെക്കോർഡുകളും തിരുത്തി രൺബീർ കപൂർ ചിത്രം അനിമൽ ചരിത്ര വിജയത്തിലേക്ക് . റിലീസ് ചെയ്തു 11 ദിവസം പിന്നിടുമ്പോൾ ലോകവ്യാപകമായി 737 കോടി രൂപയാണ് നേടിയിരിക്കുന്നത്. നാല് ദിവസം പിന്നിട്ടപ്പോൾ തന്നെ 425 കോടിയാണ് വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 60 കോടി രൂപയാണ് നേടിയത്. ചിത്രത്തിന് സ്വീകാര്യത ഏറിയതോടെ മുംബെയിലെയും ഡൽഹിയിലെയും മൾട്ടിപ്ലക്‌സുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ബോബി ഡിയോൾ ആണ് പ്രതിനായകൻ . അനിൽ കപൂർ,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് റോയ് ഛായാഗ്രഹകണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ്. ടി-സീരീസ്, സിനി 1 സ്റ്റുഡിയോസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് നിർമ്മാണം.