
കാളപ്പുറത്ത് തിരക്കേറിയ റോഡിലൂടെ സഞ്ചരിച്ച് യുവാവ്. മുയലിന്റെ രൂപത്തിലുളള ഹെൽമറ്റ് ധരിച്ച് കാളപ്പുറത്ത് സഞ്ചരിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. ഇൻസ്റ്റഗ്രാമിൽ 'ബുൾറൈഡർ' എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിരക്കേറിയ റോഡിലൂടെ കാള പുറത്തുപോകുന്ന യുവാവാണ് വീഡിയോയിലുളളത്. ഇതിലൂടെ ഗതാഗത കുരുക്കുണ്ടാകുന്നതും കാണാൻ സാധിക്കും. യവാവിന്റെ പിറകിലായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഹോൺ ശബ്ദം ഉയരുന്നരും വീഡിയോയിൽ കേൾക്കാം. യുവാവിന്റെ ഈ പ്രവർത്തിയിലൂടെ നിരവധി യാത്രക്കാർ ബുദ്ധിമുട്ടുന്നതും കാണാം. റോഡരികിൽ നിൽക്കുന്നവർ സംഭവത്തിന്റെ ചിത്രങ്ങൾ എടുക്കുന്നുമുണ്ട്.
പെട്രോളിനും ഡീസലിനും വലിയ വിലയാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നാണ് യുവാവിന്റെ വാദം. കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത വീഡിയോ മൂന്ന് മില്ല്യണോളം ആളുകളാണ് ഇതുവരെ കണ്ടത്. രണ്ട് ലക്ഷത്തിൽ കൂടുതൽ ലൈക്കുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, വീഡിയോക്ക് വലിയ തരത്തിലുളള വിമർശനങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.യുവാവിന്റെ പ്രവർത്തി ക്രൂരമായ തരത്തിലാണെന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചു. മൃഗങ്ങളോടുളള ഇത്തരത്തിലുളള ക്രൂരത തടയാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് മറ്റൊരു ഉപയോക്താവ് പറയുന്നുണ്ട്.